കാന്‍ഡി ക്രഷ് ഇസ്ലാം വിരുദ്ധം; ഗെയിം ഡിലീറ്റ് ചെയ്യണമെന്നും മത പണ്ഡിതന്‍
കോഴിക്കോട്: ഫെയ്‌സ്ബുക്ക് ഗെയിമായ കാന്‍ഡി ക്രഷ് ഇസ്ലാം വിരുദ്ധമെന്ന് പ്രമുഖ മതപ്രഭാഷകന്‍ കബീര്‍ ബാഖവി. ഇസ്ലാം മത വിശ്വസികളായ എല്ലാവരും കാന്‍ഡി ക്രഷ് ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗെയിം നൂറ് ഘട്ടം കഴിഞ്ഞാല്‍ അല്ലാഹുവിനെയും ഹജറുല്‍ അസ്‌വദിദെയും (മക്കയിലെ കഅ്ബയിലുള്ള വിശിഷ്ട കല്ല്) തകര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാന്‍ഡി ക്രഷ് രൂപകല്‍പ്പന ചെയ്തത് ജൂതന്‍മാരാണെന്നാണ് മറ്റൊരാരോപണം. പോസ്റ്റിന് വിശ്വാസികളുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനകം പോസ്റ്റിന് 1600ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റിന്റെ ഉള്ളടക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചും ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. കബീര്‍ ബാഖവിയുടെ ആരോപണത്തിന് മറുപടിയുമായും ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.
ഗെയിം 160 ഘട്ടം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ഒന്നും തങ്ങള്‍ കണ്ടില്ലെന്ന് ചിലര്‍ മറുപടി കമന്റില്‍ കുറിച്ചിട്ടുണ്ട്. ഉസ്താദ് എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യം എഴുതിയതെന്ന് മറ്റ് ചിലര്‍ ചോദിച്ചു. ജൂത വിരോധമാണെങ്കില്‍ ഫെയ്‌സ്ബുക്കിന് പിന്നിലും ജൂതനാണെന്ന് മറ്റ് ചിലര്‍ മറുപടി നല്‍കി. ഗെയിമില്‍ ഇല്ലാതാകുന്നതല്ല അല്ലാഹുവിന്റെ നാമമെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്.
No comments:
Post a Comment