ഇനി ഉണ്ടാകുമോ ഒരു കല്യാണം: ദിലീപ്
Monday 16 March 2015 03:58 PM IST
കുടുംബവും ജോലിയും രണ്ടും രണ്ടാണെന്ന തിരിച്ചറിവുള്ള നടനാണ് ദിലീപ്. കുടുംബ ബന്ധങ്ങളിലെ ഉലച്ചിൽ ഒരിക്കലും ദിലീപിന്റെ കരിയറിനെ ബാധിച്ചിട്ടേയില്ല. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്ന് ദിലീപ് സംസാരിക്കുകയുണ്ടായി. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകി.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും അത് 'ട്വന്റി ട്വന്റി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് പറയുന്നു.അമ്മ എന്ന സംഘടന ആരുടെയും മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് സിനിമ മുടങ്ങുമെന്നായപ്പോള്‍ ഞാന്‍ നിര്‍മ്മാണം ഏറ്റെടുത്തത്. 28 ഷെഡ്യൂളായി നീളുകയാണ് ഷൂട്ടിംഗ്. ആ സിനിമ ഇറങ്ങുമോ എന്നുറപ്പില്ലാത്തതിനാല്‍ സാറ്റലൈറ്റ് റൈറ്റോ ഒന്നും വിറ്റില്ല. സ്ഥലം വിറ്റാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ എല്ലാം ഒന്നേന്നും തുടങ്ങേണ്ടി വരുമായിരുന്നു. അഭിമാനപ്രശ്‌നമായിരുന്നു ഞങ്ങള്‍ക്ക് ആ സിനിമ. എനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും 'ട്വന്റി ട്വന്റി'യില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ നമ്മുടെ ജഡ്ജ്‌മെന്റിനെക്കുറിച്ച് പോലും ആളുകള്‍ സംശയിക്കും. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത നാളുകളായിരുന്നു അത്. ആ ദിവസങ്ങളില്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ആദ്യമായി ചിന്തിച്ചു. ആഗ്രഹം പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല. ജീവിതം അവസാനിച്ചാലോ എന്ന് തോന്നിപ്പോയി. സംഘര്‍ഷം താങ്ങാനാവാതെ വന്നപ്പോള്‍ കുറച്ചുദിവസം അമേരിക്കയിലേക്ക് പോയി.
ഇനി വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ''കാണുന്നവർക്കെല്ലാം ഇപ്പോൾ അറിയേണ്ടത് എന്റെ കല്യാണകാര്യത്തെക്കുറിച്ചാണ്. ഞാൻ അവരോടെല്ലാം ചോദിക്കും. അയ്യടാ ഇനി എല്ലാവർക്കും കൂടി പറഞ്ഞു പിരിയ്ക്കാനല്ലേ? കല്യാണം വേണ്ടയോ വേണമോ എന്ന ആലോചനയുണ്ട്. അല്ലാതെ കല്ല്യാണ ആലോചനയില്ല എന്നും ദിലീപ് പറഞ്ഞു.
No comments:
Post a Comment