വിമാനത്തിലിരുന്ന് 'തോന്നിവാസം' നടത്തിയവര്‍ക്ക് പെണ്‍കുട്ടി കൊടുത്ത പണി
Asianet News 22 hours ago Specials
25 Mar
ഗുവഹത്തി: ഏയര്‍ഹോസ്റ്റസിന്‍റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങിയേക്കും. ഇവരുടെ ചിത്രങ്ങള്‍ ഒരു യാത്രക്കാരി ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ചൊവ്വഴ്ചയായിരുന്നു സംഭവം.
ഇന്‍ഡിഗോ എയറിന്‍റെ ദില്ലി ഗുവഹത്തി ഇംഫാല്‍ വിമാനത്തിലാണ് സംഭവം. വളരെ മോശമായ രീതിയില്‍ രണ്ട് യാത്രക്കാര്‍ വിമാനത്തിലെ ഏയര്‍ഹോസ്റ്റര്‍സുമാരുടെ വീഡിയോ പിടിക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട വിമാന ജീവനക്കാര്‍ ഇത് നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു.
എന്നാല്‍ ഈ രണ്ട് യാത്രക്കാര്‍ പിന്നീടും ഇത് തുടര്‍ന്നും എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന. അഞ്ജലീക എന്ന യുവതി ഇവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ തീര്‍ത്തും ധിക്കാരത്തിലാണ് ഇവര്‍ പെരുമാറിയതെന്ന് യുവതി പറയുന്നു. ഒപ്പം ഇവരോടപ്പം ഉണ്ടായിരുന്ന സഹോദരിയെയും ഇവര്‍ ചീത്ത പറഞ്ഞു , സ്വന്തം കൈക്കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് തന്‍റെ സഹോദരിയെ ഇവര്‍ അധിക്ഷേപിച്ചത് എന്നാണ് യുവതിയുടെ ആരോപണം.
ഇത് വലിയ ബഹളം ഉണ്ടാക്കി ഇവര്‍ക്കെതിരെ പരാതിവരും എന്ന നിലയില്‍ ഗുവഹത്തിയില്‍ എത്തിയപ്പോള്‍ ഈ രണ്ട് യാത്രക്കാര്‍ മുങ്ങുകയായിരുന്നു. എന്തായാലും ഇവരുടെ ചിത്രങ്ങള്‍ യുവതി ട്വിറ്ററിലിട്ട് സംഭവം വിശദീകരിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
No comments:
Post a Comment