Wednesday, 25 March 2015

ചൂണ്ടയില്‍നിന്ന് പോരാത്ത ആ മീനിന്റെ പിറകില്‍ മറ്റൊരാളുണ്ടായിരുന്നു!


ചൂണ്ടയില്‍നിന്ന് പോരാത്ത ആ മീനിന്റെ പിറകില്‍ മറ്റൊരാളുണ്ടായിരുന്നു!

 Asianet News  54 minutes ago  Specials
ചൂണ്ടയില്‍നിന്ന് പോരാത്ത ആ മീനിന്റെ  പിറകില്‍ മറ്റൊരാളുണ്ടായിരുന്നു!
0 Comments   
 0 
 
 
26 Mar
സിഡ്നി: നല്ലൊരു മീന്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ബെന്‍ സ്റ്റാക്ക് എന്ന ഓസ്ട്രേലിയന്‍ മല്‍സ്യ തൊഴിലാളി. ചൂണ്ടക്കൊളുത്തില്‍ കുടുങ്ങിയ മീനെ വലിച്ചെടുക്കാന്‍ നോക്കുമ്പോള്‍ കഴിയുന്നില്ല. വീണ്ടും വലിച്ചു. എന്തോ മരത്തടിയില്‍ ഉടക്കിപ്പോയെന്നു തോന്നി. അയാള്‍, കൈ നീട്ടി തടിയില്‍നിന്ന് അതിനെ എടുക്കാന്‍ നോക്കിയതും കണ്ടു, മറ്റൊരാള്‍. ആ വലിയ മീനിന്റെ വാല്‍ ഭാഗത്ത് കടിച്ചു പിടിച്ചു നില്‍ക്കുന്ന ഉഗ്രനൊരു മുതല! ഭയന്നു വിറച്ച താനും ആ മുതലയും കുറച്ചു നേരം പരസ്പരം നോക്കിയിരുന്നതായി അയാള്‍ പിന്നീട് ഫേസ്ബുക്കില്‍ എഴുതി.


എന്തായാലും അപ്പോള്‍ തന്നെ ബെന്‍ സ്ഥലം വിട്ടു. അതിനുമുമ്പ്, മൊബൈല്‍ ഫോണില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്താനും അയാള്‍ മറന്നില്ല. അങ്ങിനെ അസാധാരണമായ ആ അനുഭവം പുറത്തു വന്നു. ബെന്‍ തന്നെയാണ് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Cape York Guide to Explore എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന, ക്വീന്‍സ് ലാന്റ് സ്വദേശിയായ ബെന്‍ ഓസ്ട്രേലിയയിലെ ഒരു ചെറിയ കടലിടുക്കിനടുത്ത് മീന്‍ പിടിക്കുകയായിരുന്നു. 

 
- See more at: http://www.asianetnews.tv/magazine/article/25212_What%E2%80%99s-Hiding-Under-Your-Boat?#sthash.EWOXTiF2.dpuf

No comments:

Post a Comment