Monday, 16 March 2015

ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവ് വിവാഹ മോചനം നേടി

ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവ് വിവാഹ മോചനം നേടി

ദമ്മാം: ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവ് വിവാഹ മോചനം നേടി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. ”നിന്റെ കൂടെ കഴിയുന്നതിനുള്ള ക്ഷമ ലഭിക്കാനായി ഞാൻ പ്രാർഥിക്കുന്നു ”എന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ഭർത്താവിന് വിവാഹമോചനം തേടാൻ പ്രേരിപ്പിച്ചത്. അത് തന്നെ ഉദ്ദേശിച്ചുള്ളത് തന്നെയാണോ എന്നു ഉറപ്പാക്കുന്നതിനായി ഭർത്താവ് ഒരു ബന്ധുവിനെ അന്വേഷിക്കാനായി ചുമതലപ്പെടുത്തുകയും അത് സ്ഥിരീകരിക്കുകയും ചെയ്തു.അതിനു ശേഷമാണ് വിവാഹ മോചനം നടത്തിയത്.ഞങ്ങളുടെ ദാമ്പത്യ ബന്ധം ഇരു ധ്രുവങ്ങളിലാണെന്നും ഇനിയും തന്റെ ജീവ ചരിത്രം മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് അവളിൽ നിന്ന് വിവാഹ മോചനം നേടുന്നതായിരിക്കും നല്ലതെന്നാണ് ഭർത്താവ് പറയുന്നത്. ഭാര്യയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനു മുമ്പും ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. തനിക്കെതിരെ പരോക്ഷ സൂചനകളുമായി സോഷ്യൽ മീഡിയയിൽ ഒരു കവിതയും ഭാര്യ എഴുതിയിരുന്നതായി ഭർത്താവ് പറഞ്ഞു.

No comments:

Post a Comment