മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; പാര്‍ട്ടിയില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ മാണി ശ്രമിക്കുന്നു; മാണിക്കും ജോസഫ് ഗ്രൂപ്പിനുമെതിരെ വീണ്ടും പിസി ജോര്‍ജ്
0 CommentsSunday, March 29, 2015 - 10:56
Category
NEWS
KERALA
Topic
PC George
Tags
PC George KM Mani Kerala Congress (M) Joseph Group
കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കും ജോസഫ് ഗ്രൂപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് വീണ്ടും. തനിക്കെതിരെ ജോസഫ് ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ മാണിക്ക് പലതും കൊടുക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇത്രയും ദിവസം ജോസഫ് ഗ്രൂപ്പുകാര്‍ മിണ്ടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'മാന്യന്മാരായ പാര്‍ട്ടി എംഎല്‍എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നത് എന്താണെന്നറിയാം. ഓടിയൊളിക്കുന്നവനല്ല താന്‍. സ്ഥാനമില്ലാത്ത പി.സി.ജോര്‍ജ് സ്ഥാനമുള്ള ജോര്‍ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കും. അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്നെ മറ്റൊരു ഗ്രൂപ്പാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് മാണി. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ മാണി തന്നെയാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ തനിക്ക് പലതും പറയേണ്ടി വരുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പറയാന്‍ തുടങ്ങുമ്പോള്‍ എല്ലാം തുറന്നു പറയും. യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
No comments:
Post a Comment